അ​ധ്യാ​പി​ക​യ്ക്ക് സ്നേഹസമ്മാനമായി നൂ​ലുകൊണ്ട് നെയ്തെടുത്ത രേ​ഖാ​ചി​ത്രം

 


പെ​രു​മ്പ​ട​വ്: പ്രി​യ അ​ധ്യാ​പി​ക​യ്ക്ക് നൂ​ലു​കൊ​ണ്ട് നെ​യ്തെ​ടു​ത്ത രേ​ഖാ​ചി​ത്രം അ​ധ്യാ​പ​ക​ദി​ന സ​മ്മാ​ന​മാ​യി ന​ൽ​കി വി​ദ്യാ​ർ​ഥി. പെ​രു​മ്പ​ട​വ് ബി​വി​ജെ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​മ​ൽ​ജി​ത്താ​ണ് സു​വോ​ള​ജി അ​ധ്യാ​പി​ക​യും ക്ലാ​സ് ടീ​ച്ച​റു​മാ​യ പി.​എ​സ്. ബി​ജി​ക്ക് വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​നം ന​ൽ​കി​യ​ത്.


മൂ​ന്നു​ദി​വ​സ​മെ​ടു​ത്ത് 1520 മീ​റ്റ​ർ നൂ​ൽ ഉ​പ​യോ​ഗി​ച്ചാ​ണ് ത്രെ​ഡ് വ​ർ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​ർ​മി​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഏ​റെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യ്ക്ക് അ​ധ്യാ​പ​ക ദി​ന​ത്തി​ൽ സ​മ്മാ​നം ന​ൽ​കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ആ​ദ്യ​മാ​യി​ട്ടാ​ണ് ത്രെ​ഡ് വ​ർ​ക്ക് ചെ​യ്യു​ന്ന​തെ​ന്നും അ​മ​ൽ​ജി​ത്ത് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post