തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ സീബ്രാ ലൈൻ ഉണ്ടായിട്ടും കാല്‍നടയാത്രക്കാര്‍ക്ക് രക്ഷയില്ല. വാഹനങ്ങള്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ സീബ്രാ ലൈൻ രേഖപ്പെടുത്തിയുണ്ടെങ്കിലും റോഡ് മുറിച്ചു കടക്കുമ്ബോള്‍ മിക്ക വാഹനങ്ങളും കാല്‍നടയാത്രികരെ അവഗണിച്ച് ലൈൻ മുറിച്ചു കടക്കുകയാണ്.
ഈ സാഹചര്യത്തില്‍ ട്രാഫിക്ക് സിഗ്നല്‍ ഏര്‍പ്പെടുത്തി ഗതാഗത നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന ആവശ്യം ശക്തമായി. വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതു കാരണം ഗതാഗത തടസവും അപകട സാധ്യതയും ഏറെയാണ്. കഴിഞ്ഞ ദിവസം അമിത വേഗതയില്‍ വന്ന കാര്‍ രണ്ട് സ്ത്രീകളെ സീബ്രാ ലൈനിന് സമീപം വച്ച് ഇടിച്ചിരുന്നു.
ചപ്പാരപ്പടവിലെ ചന്ദ്രമതി (55), തളിപ്പറമ്ബിലെ നമിത ( 19 ) എന്നിവരെയാണ് കാറിടിച്ചത്. ഇവരെ തളിപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തിന്‍റെ ദൃശ്യം നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.കാല്‍നടയാത്രക്കാര്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്ബോള്‍ വാഹനം നിര്‍ത്തിയിട്ടാല്‍ തന്നെ പിറകില്‍ വരുന്ന വാഹനങ്ങള്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി തിരക്ക് കൂട്ടുന്നതും പതിവാണ്.

Post a Comment