ക്വിസ്: വിജയികളെ അനുമോദിച്ചു

ആലക്കോട്: എന്‍റെ ആലക്കോട് കൂട്ടം വാട്സ്‌ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് മേഖലയിലുള്ള ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ രണ്ടാമത് സ്വാതന്ത്ര്യദിന അനുസ്മരണ ക്വിസ് മത്സരത്തില്‍ ആലക്കോട് എൻഎസ്‌എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.


രണ്ടാം സ്ഥാനം നടുവില്‍ ഹയര്‍ സെക്കൻഡറി സ്കൂളും, മൂന്നാം സ്ഥാനം ചപ്പാരപ്പടവ് ഹയര്‍ സെക്കൻഡറി സ്കൂളും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കി അനുമോദിച്ചു. പരിപാടി ആലക്കോട് സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. മാണി ആട്ടേല്‍ ഉദ്ഘാടനം ചെയ്തു. 

കൂട്ടായ്മ പ്രസിഡന്‍റ് വിനോയി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സണ്ണി പുല്ലുവേലില്‍, ആന്‍റണി കളപ്പുര, ജോസ് മൂലേപ്പറമ്ബില്‍, തോമസ് മാത്യു, റെജി സര്‍ഗം, ജോര്‍ജ് ചെറുകര എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

Previous Post Next Post