കണ്ണൂര്‍: കണ്ണൂരില്‍ അച്ഛന്റെ കയ്യില്‍ നിന്ന് വെടിയേറ്റ് മകന് പരിക്ക്. കണ്ണൂര്‍ പാനൂര്‍ മേലെ പൂക്കോത്തില്‍ ഗോപിയാണ് മകൻ സൂരജിനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്.
പരുക്കേറ്റ സൂരജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
എയര്‍ഗണ്‍ വൃത്തിയാക്കുമ്ബോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഗോപി പൊലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തു.
Post a Comment