നിപ വൈറസ്; സമ്പർക്ക പട്ടിക പുറത്തുവിട്ട് ആരോഗ്യ മന്ത്രി

 


കോഴിക്കോട് നിപ ബാധിച്ച് മരിച്ച ആദ്യയാളുടെ സമ്പർക്ക പട്ടികയിൽ 158 പേരെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. 2ാമത് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 100ൽ അധികം പേരുണ്ടെന്നും മന്ത്രി അറിയിച്ചു. ഹൈ റിസ്ക്, ലോ റിസ്ക് എന്നിങ്ങനെ ഇവരെ തരംതിരിക്കും. സ്രവ പരിശോധനകളുടെ ഫലം രാത്രി 8.30ഓടെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post