കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​ന്നു; എ​ല്ലാം കെ ​സ്വി​ഫ്റ്റി​ന്

 


ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യു​ടെ അ​ഭി​മാ​ന​മാ​യി​രു​ന്ന ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്നു. വ​ൻ വ​രു​മാ​നം നേ​ടി​കൊ​ണ്ടി​രു​ന്ന ഈ ​സ​ർ​വീ​സു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യി കെ ​സ്വി​ഫ്റ്റി​ന് കൈ​മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര ബു​ക്കിം​ഗ് സം​വി​ധാ​നം നി​ർ​ത്ത​ലാ​ക്കു​ക​യാ​ണ്.

 എ​ന്ന പു​തി​യ വെ​ബ്‌​സൈ​റ്റി​ലും enteksrtcneooprs എ​ന്ന മൊ​ബൈ​ൽ ആ​പ്പി​ലേ​യ്ക്കു​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. പ​ഴ​യ കെ​എ​സ്ആ​ർ​ടി​സി സൈ​റ്റി​ൽ ഇ​നി ടി​ക്ക​റ്റ് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

ദീ​ർ​ഘ​കാ​ല​മാ​യി കെ​എ​സ്ആ​ർ​ടി​സി​ക്ക് പു​തി​യ ബ​സു​ക​ൾ വാ​ങ്ങു​ക​യോ 2016ന് ​ശേ​ഷം ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. കെ ​സ്വി​ഫ്റ്റ് എ​ന്ന സ്വ​ത​ന്ത്ര ക​മ്പ​നി രൂ​പീ​ക​രി​ച്ച ശേ​ഷം കെ​എ​സ് ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പെ​ർ​മി​റ്റു​ക​ൾ കെ ​സ്വി​ഫ്റ്റി​ന് കൈ​മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

പെ​ർ​മി​റ്റും സ​ർ​വീ​സു​ക​ളും മാ​ത്ര​മ​ല്ല വ​ർ​ക്ക്ഷോ​പ്പ് സേ​വ​ന​ങ്ങ​ളും ഡീ​സ​ലും കെ​എ​സ്ആ​ർ​ടി​സി​യു​ടെ​താ​ണ്. കെ ​സ്വി​ഫ്റ്റി​ന്‍റെ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന ദൂ​ര​ത്തി​ന് കി​ലോ​മീ​റ്റ​ർ വാ​ട​ക​യും കെ​എ​സ് ആ​ർ​ടി​സി ന​ല്കി​കൊ​ണ്ടി​രി​ക്ക​യാ​ണ്. ബ​സു​ക​ളു​ടെ നി​ല​വാ​ര​മ​നു​സ​രി​ച്ച് മൂ​ന്ന് സ്റ്റേ​ജു​ക​ളാ​യി തി​രി​ച്ചാ​ണ് കി​ലോ​മീ​റ്റ​ർ വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post