സഹകരണ ബാങ്കിങ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ 3ാം വർഷവും കേരള ബാങ്കിന് ദേശീയ പുരസ്‌കാരം. സഹകരണമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് നൽകുന്ന അവാർഡിനാണ് കേരള ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ സഹകരണ മേഖലക്കെതിരെ നടക്കുന്ന അപവാദ പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് പുരസ്‌കാരമെന്ന് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
കേരള ബാങ്കിന് വീണ്ടും ദേശീയ പുരസ്‌കാരം
Alakode News
0
Post a Comment