മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് സ​ഹോ​ദ​ര​നു പി​ന്നാ​ലെ സ​ഹോ​ദ​രി​യും മ​രി​ച്ചു

 


പെ​രു​മ്പ​ട​വ്: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് സ​ഹോ​ദ​ര​നു പി​ന്നാ​ലെ സ​ഹോ​ദ​രി​യും മ​രി​ച്ചു. എ​രു​വാ​ട്ടി​യി​ലെ താ​ന്നി​മൂ​ട്ടി​ൽ പി.​പി. സു​ബൈ​ർ-​ആ​യി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ക​മ്പ​ല്ലൂ​രി​ലെ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ നി​ഷാ​ന (23) ആ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്.


ഇ​വ​രു​ടെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വേ​ണ്ടി തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സാ​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നൊ​ന്നും കാ​ത്തു​നി​ൽ​ക്കാ​തെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു നി​ഷാ​ന മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 21 വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ സ​ഫീ​റും ക​ഴി​ഞ്ഞ​യാ​ഴ്ച മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. സ​ഹോ​ദ​രി: ജു​മാ​ന.

Post a Comment

Previous Post Next Post