സംസ്ഥാനത്ത് പരക്കെ മഴ, 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ- വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ആലപ്പുഴ മുതൽ കാസർഗോഡ് വരെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പലയിടത്തും നിലവിൽ ശക്തമായ മഴയാണ്.

Post a Comment

Previous Post Next Post