കണ്ണൂരില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

കണ്ണൂര്‍ : അലവില്‍ കളത്തില്‍കാവിന് സമീപം ചിറക്കല്‍ പഞ്ചായത്ത് 22-ാം വാര്‍ഡില്‍ സ്ത്രീയടക്കം അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പി. പ്രകാശൻ (51), സജിന മുടപ്പത്തി (45), പീറ്റ മനോജ് കുമാര്‍ (50), പി. ബാവ (52), കൊയിലി സനല്‍ (42) എന്നിവര്‍ക്കാണ് കടിയേറ്റത്.

കാലിന് മാരകമായി കടിയേറ്റ സജിനയെ കണ്ണൂ ര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാതൃഭൂമി ഏജന്റാണ് മനോജ് കുമാര്‍. രാവിലെ വീട്ടില്‍ പത്രം എത്തിക്കാൻ പോവുമ്ബോഴാണ് കടിയേറ്റത്. 


Post a Comment

Previous Post Next Post