നടുവില്‍: നടുവില്‍ പഞ്ചായത്തില്‍ 2021 -22 വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ നടന്ന വ്യാപകമായ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് വിജിലൻസ് കേസെടുത്ത് സമഗ്ര അന്വേഷണം ആരംഭിച്ചു.
പണിയെടുക്കാതെ പഞ്ചായത്ത് മെംബര്‍മാരും കുടുംബാംഗങ്ങളും അടക്കം വ്യാജ ഒപ്പിട്ട് പണം കൈപ്പറ്റിയതായിട്ടായിരുന്നു പരാതി.
ഭരണപക്ഷ മെംബര്‍മാരില്‍ ചിലര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത അന്നുതന്നെ തൊഴിലുറപ്പ് പണിയിലും പങ്കെടുത്തതായി മസ്റ്റര്‍ റോളില്‍ ഒപ്പിട്ട് പണം വാങ്ങിയതായി പരാതി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് ഓംബുഡ്സ്മാൻ അന്വേഷണം നടത്തുകയും ഇവരില്‍ ചിലരുടെ പണം തിരിച്ചടപ്പിക്കുകയും ചെയ്തിരുന്നു. ഓംബുഡ്സ്മാൻ കണ്ടെത്തല്‍ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ നടന്നതായി കാണുന്ന തകരാറുകള്‍ യാദ്യശ്ചികമായി സംഭവിച്ചതല്ലന്നും ഇത് സമഗ്ര അന്വേഷണം നടത്തേണ്ടതാണെന്നും വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി നല്കിയിരുന്നു. ഈ പരാതികളില്‍ ഗൗരവതരമായ അന്വേഷണം വേണമെന്ന് വിജിലൻസ് ഡയറക്ടറോട് 2022 ല്‍ തന്നെ ശിപാര്‍ശ ചെയ്തിരുന്നു.
ഇതിന് ഡയറക്ടറുടെ അനുമതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സിഐ വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നടുവില്‍ പഞ്ചായത്തോഫിസിലെത്തി തുടരന്വേഷണം ആരംഭിച്ചത്.
Post a Comment