ഐ എസ് എല്‍ സൂര്യ മൂവീസില്‍ കാണാം, മലയാളം കമന്ററിയും

 എസ് എല്‍ ഇത്തവണ സൂര്യ മൂവീസില്‍ കാണാം. മലയളി പ്രേക്ഷകര്‍ക്ക് ആശ്വാസ വാര്‍ത്തയാകും ഇത്. സ്റ്റാറിന്റെ ഐ എസ് എല്‍ ടെലികാസ്റ്റ് അവകാശം കഴിഞ്ഞ സീസണ്‍ അവസാനത്തോടെ അവസാനിച്ചിരുന്നു.

Sports 18ഉം ജിയോ സിനിമയും ഈ സീസണ്‍ മുതല്‍ ഐ എസ് എല്‍ ടെലിക്കാസ്റ്റ് ചെയ്യും എന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ മലയാളത്തില്‍ ഏത് ചാനല്‍ ആകും ടെലികാസ്റ്റ് ചെയ്യുക എന്ന് വ്യക്തത ഉണ്ടായിരുന്നില്ല.
കഴിഞ്ഞ സീസണ്‍ വരെ ഏഷ്യാനെറ്റ് മൂവീസ് മലയാളം കമന്ററിയോടെ കളി ടെലികാസ്റ്റ് ചെയ്തിരുന്നു. മലയാളികള്‍ ഏറെ ആശ്രയിച്ചതും ഏഷ്യാനെറ്റ് മൂവീസിനെ ആയിരുന്നു. സൂര്യമൂവീസും മലയാളം കമന്ററിയില്‍ ആകും ഐ എസ് എല്‍ ടെലികാസ്റ്റ് ചെയ്യുക. സെപ്റ്റംബര്‍ 21ന് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരത്തോടെയാകും ഐ എസ് എല്‍ സീസണ്‍ ആരംഭിക്കുക.

Post a Comment

Previous Post Next Post