കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കണ്ണൂരിലെ വനാതിര്‍ത്തി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി എന്നാണ് പുറത്തു വരുന്ന വിവരം.
ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യൻകുന്ന്, ആറളം, കേളകം മേഖലകളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.

രണ്ട് ദിവസങ്ങളിലായാണ് കോളനിയില്‍ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post