തിരുവനന്തപുരം:ഓണ്‍ലൈൻ ലോണ്‍ ആപ്പിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ഓണ്‍ലൈൻ ലോണ്‍ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന് പോലീസ് ആവശ്യപ്പെട്ടു._
_അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നല്‍കുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോണ്‍ടാക്‌ട് ലിസ്റ്റുകളും ആണ്. ലോണ്‍ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു മാത്രം പണമിടപാടുകള്‍ നടത്തുവാൻ ശ്രദ്ധിക്കുക. ഇത്തരം ലോണ്‍ ആപ്പുകള്‍ സന്ദര്‍ശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്താവുന്ന ഒന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി._
_ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുന്ന വേളയില്‍ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാര്‍ ആവശ്യപ്പെടുന്ന പെര്‍മിഷനുകള്‍ നല്‍കുന്നു. ഇതുവഴി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോണ്‍ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാര്‍ക്ക് അവസരം ലഭിക്കുന്നു. അതിനാല്‍ സാധാരണക്കാരുടെ ഡിജിറ്റല്‍ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോണ്‍ സംഘങ്ങളുടെ കെണിയില്‍പ്പെടാതെ സൂക്ഷിക്കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു._
Post a Comment