ഇന്ത്യയില്‍ ആദ്യമായി ട്രാൻസിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

 


ഇന്ത്യയില്‍ ആദ്യമായി ട്രാൻസിറ്റ് കാര്‍ഡ് അവതരിപ്പിച്ച്‌ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാര്‍ഡ് അവതരിപ്പിച്ചത്.

വണ്‍ നേഷൻ വണ്‍ കാര്‍ഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി


എന്താണ് ട്രാൻസിറ്റ് കാര്‍ഡ് എന്ന് അറിയാം


റുപ്പേ നാഷ്ണല്‍ കോമണ്‍ മൊബിളിറ്റി പ്രീപെയ്ഡ് കാര്‍ഡാണ് ഇത്. ഈ കാര്‍ഡ് കൈയിലുള്ളവര്‍ക്ക് രാജ്യത്തെവിടേയും മെട്രോ, ബസ്, ജലഗതാഗതം, പാര്‍ക്കിംഗ് എന്നിവയ്ക്കായി വരി നിന്ന് ടിക്കറ്റെടുത്ത് സമയം കളയേണ്ട എന്നതാണ് വലിയ നേട്ടം. നേരെ സ്‌കാനറിലൂടെ ടിക്കറ്റിന് പകരം സ്‌കാൻ ചെയ്ത് ഉപയോഗിക്കാം. ചില ഓണ്‍ലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും എസ്ബിഐയുടെ ട്രാൻസിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇടപാട് നടത്താം.


കാര്‍ഡിന്റെ ഉപയോഗം അറിയാം


പല സംസ്ഥാനങ്ങളിലും മെട്രോ ഉപയോക്താക്കള്‍ക്കായി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാൻ കാര്‍ഡുകളുണ്ട്. ചിലയിടങ്ങളില്‍ ബസിലും യാത്ര ചെയ്യാൻ കാര്‍ഡുകളുണ്ട്. എന്നാല്‍ മെട്രോ കാര്‍ഡുകള്‍ പലപ്പോഴും വേറെ ഒരിടത്തും എടുക്കില്ല. എസ്ബിഐ ട്രാൻസിറ്റ് കാര്‍ഡ് വരുന്നതോടെ റെയില്‍, റോഡ്, ജലഗതാഗതം, മെട്രോ എന്നിവയ്ക്കും എസ്ബിഐ കാര്‍ഡ് ഉപയോഗിക്കാം എന്നതും എളുപ്പമുള്ള കാര്യമാണ്. ഓരോന്നിനും പ്രത്യേകം കാര്‍ഡ് വാങ്ങി പണം നഷ്ടമാകില്ല.


കാര്‍ഡ് എവിടെ നിന്ന് സ്വന്തമാക്കാം എന്നറിയാം


രാജ്യത്തെ വിവിധ എസ്ബിഐ ബ്രാഞ്ച് വഴി ട്രാൻസിറ്റ് കാര്‍ഡ് സ്വന്തമാക്കാം.

Post a Comment

Previous Post Next Post