സൗദി യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: പ്രശസ്ത വ്ലോഗര്‍ മല്ലു ട്രാവലര്‍ക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു. സൗദി അറേബ്യൻ വനിതയുടെ പരാതിയിലാണ് ഷക്കീര്‍ സുബാനെതിരെ എറണാകുളം സെൻട്രല്‍ പൊലീസ് കേസെടുത്തത്.
ഇന്റര്‍വ്യൂ ചെയ്യാൻ എത്തിയ സമയത്ത് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

ഒരാഴ്ച മുമ്ബ് കൊച്ചിയിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇന്റര്‍വ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയില്‍ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.

354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവില്‍ വിദേശത്തു പോയ മല്ലു ട്രാവലര്‍ തിരിച്ചെത്തിയ ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post