നിപ സാമ്പിൾ പരിശോധനയിൽ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി

 


നിപ സാമ്പിൾ പരിശോധനയിൽ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഹൈറിസ്ക് കാറ്റഗറിയിൽപ്പെട്ട 11 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്.

വെള്ളിയാഴ്ചവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെന്നും മന്ത്രി അറിയിച്ചു.


രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കൽ കോളേജിൽ 21 പേരാണ് ഇപ്പോൾ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post