കോഴിക്കോട് കല്ലാച്ചിയില്‍ പതിനേഴുകാരിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. സ്വകാര്യ കോളജ് വിദ്യാര്‍ത്ഥിയെ ആണ് യുവാവ് ആക്രമിച്ചത്.
ഉച്ചയ്ക്ക് 2.15 ഓടെ കല്ലാച്ചി മാര്‍ക്കറ്റ് റോഡിലാണ് സംഭവം.
യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് വാണിമേല്‍ നിടും പറമ്ബ് സ്വദേശിയായ യുവാവിനെ ബലമായി കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിച്ചു.
ചുമലില്‍ രണ്ട് തവണ കുത്തേറ്റ വിദ്യാര്‍ഥിനിയെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
Post a Comment