ഓണം ബംബർ ലോട്ടറി ടിക്കറ്റിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

 
ഓണം ബമ്പർ ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. കൊല്ലം തേവലക്കരയിലാണ് ദാരുണമായ സംഭവം. ദേവദാസ് (42) ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്. സുഹൃത്ത് അജിത്താണ് വെട്ടിയത്. രക്തം വാർന്നാണ് മരിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഓണം ബമ്പർ ടിക്കറ്റ് അജിത്തിനെ സൂക്ഷിക്കാൻ ദേവദാസ് ഏൽപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Post a Comment

Previous Post Next Post