മമ്മൂട്ടിയുടെ 'കണ്ണൂർ സ്‌ക്വാഡ്' നാളെ മുതൽ തിയേറ്ററുകളിൽ

 


മമ്മൂട്ടി കമ്പനിയുടെ ബിഗ് ബജറ്റ് ചിത്രം 'കണ്ണൂർ സ്‌ക്വാഡ്' നാളെ മുതൽ പ്രദർശനം തുടങ്ങും. ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിൽ ആണ് മമ്മൂട്ടി. കണ്ണൂർ സ്‌ക്വാഡിലെ എഎസ്ഐ ജോർജ് ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് കണ്ണൂർ സ്ക്വാഡിന്റെ സംവിധായകൻ. സുഷിൻ ശ്യാം സം​ഗീതം നൽകുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറര്‍ ഫിലിംസ് തിയറ്ററുകളിൽ എത്തിക്കും.

Post a Comment

Previous Post Next Post