റെക്കോര്‍ഡ് വിറ്റുവരവ് മൂന്ന് കോടി നേട്ടവുമായി കുടുംബശ്രീ ഓണചന്ത

 


കണ്ണൂര്‍:ജില്ലയിലെ ഓണചന്തകളുടെ ചരിത്രത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി കുടുംബശ്രീ ഒാണചന്തയുടെ

ത്തവണത്തെ വിറ്റുവരവ് മൂന്ന് കോടി.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി ഡി.എസ് തലങ്ങളില്‍ ഒരുക്കിയ ഒാണചന്തയിലൂടെയാണ് ഈ മികച്ച നേട്ടം കൈവരിച്ചത്.

മൂന്നുമുതല്‍ ഏഴുദിവസം വരെ നീണ്ട ഓണംമേളകളാണ് ജില്ലയില്‍ പൊതുവായി സംഘടിപ്പിച്ചത്.ജില്ലയിലെ 34 സി ഡി.എസുകള്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ വിറ്റ് വരവ് നേടി.വിവിധതരം നാടൻ ഭക്ഷ്യ ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, വസത്രങ്ങള്‍, കുടുംബശ്രീ ബ്രാൻഡ് ഉത്പ്പന്നങ്ങള്‍, ജെ.എല്‍.ജികള്‍ വിളയിച്ച പൂക്കള്‍ തുടങ്ങിയവയ്ക്കായിരുന്നു ഡിമാന്റ് കൂടുതല്‍ .ഇതിനു പുറമെ ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി, വിവിധയിനം അച്ചാറുകള്‍, ചക്ക ഉത്പ്പന്നങ്ങള്‍, ചോക്ലേറ്റ്, മസാലപ്പൊടികള്‍, വെളിച്ചെണ്ണ, മുളയുത്പ്പന്നങ്ങള്‍, ചിരട്ടയുല്‍പ്പന്നങ്ങള്‍ അടക്കമുള്ള കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ഓണം വിപണന മേളയിലൂടെ വിറ്റഴിച്ചത്.


തളിപ്പറമ്ബില്‍ പ്രത്യേകമായി ഓണശ്രീ വില്ലേജ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് ഓണചന്ത സംഘടിപ്പിച്ചത്. ഇവിടെയുള്ള ഒൻപത് സി ഡി.എസുകളില്‍ ഏഴുമുതല്‍ 15 ദിവസം വരെ നീണ്ടു നില്‍ക്കുന്ന മേളകളായിരുന്നു.ഓണം മേളയുടെ ഭാഗമായ് തളിപ്പറമ്ബ് മണ്ഡല പരിധിയില്‍ ഇത്തവണ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിരുന്നു. പന്ത്രണ്ടു ലക്ഷം രൂപയുടെ വിറ്റ് വരവ് ഇതിലൂടെ നേടാൻ കഴിഞ്ഞു.ഗ്രാമ പഞ്ചായത്തുകളില്‍ കുറ്റിയാട്ടൂരും നഗരസഭകളില്‍ പയ്യന്നൂരും ഒന്നാമതെത്തി.ആകെ 2250 സംരംഭകരും 1275 മഹിളാ കര്‍ഷക സംഘങ്ങളും ഓണച്ചന്തയില്‍ പങ്കെടുത്തു.


ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകര്‍ ഉത്പ്പന്നങ്ങളുമായി വിപണനമേളകളില്‍ സജീവമായിരുന്നു. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷകരില്‍ നിന്ന് പ്രാദേശിക പച്ചക്കറികളും ചന്തയില്‍ എത്തിച്ചു വില്‍പ്പന നടത്തിയിരുന്നു. സംരംഭകര്‍ക്കൊപ്പം നിരവധി പേര്‍ ഓണം വിപണന മേളയുടെ ഭാഗമായി. ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ വിപണിയിലെത്തിക്കുയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ വിവിധയിടങ്ങളില്‍ ഓണ ചന്തകളും വിപണനമേളകളും സംഘടിപ്പിച്ചത്.


മികച്ച നേട്ടം കൈവരിച്ച സി.ഡി.എസുകള്‍


ഗ്രാമ പഞ്ചായത്തുകള്‍


1. കുറ്റിയാട്ടൂര്‍ 14. 4 ലക്ഷം

2. കുറുമാത്തൂര്‍ 13. 4 ലക്ഷം

3. കൊളച്ചേരി 10.77 ലക്ഷം

4. മാങ്ങാട്ടിടം 10.75 ലക്ഷം

5. മയ്യില്‍ 8. 18 ലക്ഷം

6. പന്ന്യന്നൂര്‍ 8.14 ലക്ഷം

7 പരിയാരം 7. 66 ലക്ഷം

8. കുന്നോത്ത്പ്പറമ്ബ് 6.67 ലക്ഷം

9. പിണറായി 6.15 ലക്ഷം

10. മലപ്പട്ടം 6.1 ലക്ഷം


നഗരസഭകള്‍


1. പയ്യന്നൂര്‍ 17. 72 ലക്ഷം

2 . തലശ്ശേരി 17 ലക്ഷം

3. മട്ടന്നൂര്‍ 10 ലക്ഷം

4. പാനൂര്‍ 9.30 ലക്ഷം

5. ശ്രീകണ്ഠാപുരം 8 ലക്ഷം

Post a Comment

Previous Post Next Post