ഹൃദയാരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ മാറിയ ജീവിതശൈലിയില്‍ ഹൃദയാഘാതം പോലുള്ളവ നമ്മെ കീഴടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഫാസ്റ്റ് ഫുഡും കൃത്യമായി വ്യായാമം ചെയ്യാത്തതുമൊക്കെയാണ് പലപ്പോഴും ഈ രോഗങ്ങളിലേക്ക് നമ്മെ നയിക്കാറ്. പെട്ടന്ന് ഹൃദയം നിലച്ചുപോകുന്ന അവസ്ഥയില്‍ നിന്ന് തിരിച്ചുവരാൻ പുരുഷൻമാരെക്കാള്‍ ഏറെ സാധ്യത സ്ത്രീകള്‍ക്കാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. സമീപകാല പഠനം അനുസരിച്ച് ഹൃദയസ്തംഭനം ഉണ്ടായവരില്‍ 50 ശതമാനം പേര്‍ക്കും ഹൃദയത്തിന്റെ പ്രവര്‍ത്തനം നഷ്ടപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്ബ് ചില സൂചനകള്‍ ശരീരം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ത്രീകളിലും പുരുഷൻമാരിലും ഈ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. ഹൃദയാഘാതത്തിന് മുൻപ് നമുക്ക് ശരീരം തരുന്ന ആ മുന്നറിയിപ്പുകള്‍ താഴെ പറയുന്നവയാണ്.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ശ്വാസതടസ്സമാണ്. അതേസമയം പുരുഷന്മാര്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായാണ് പഠനങ്ങള്‍ പറയുന്നുത്. ഹൃദയാഘാതത്തിന് മണിക്കൂറുകള്‍, ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്ബ് സംഭവിക്കാവുന്ന ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങളിലൊന്നാണ് നെഞ്ച് വേദന. അതിനാല്‍ ഈ ലക്ഷണത്തെ അവഗണിക്കരുത്. എന്നിരുന്നാലും, എല്ലാ ഹൃദയാഘാതങ്ങളും ആരംഭിക്കുന്നത് നമ്മള്‍ കേട്ടിരിക്കാവുന്നതുപോലെ പെട്ടെന്നുള്ള നെഞ്ചുവേദനയില്‍ നിന്നല്ല. വാസ്തവത്തില്‍, ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്.ശ്വാസം മുട്ടല്‍, അമിതമായി വിയര്‍ക്കുന്നു, ഓക്കാനം, തലകറക്കം, അസാധാരണമായ ഹൃദയമിടിപ്പ്, ഛര്‍ദ്ദി, അസാധാരണമായ ക്ഷീണം എന്നിവയാണ് ഹൃദയാഘത്തിന്‍റെ മറ്റ് ലക്ഷണങ്ങള്‍.

Post a Comment