എണാകുളത്ത് 2 കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചനിലയില്‍; സംഭവം കടമക്കുടിയില്‍

 


വരാപ്പുഴ (എറണാകുളം): കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.



മക്കള്‍ക്കു വിഷം നല്‍കിയ ശേഷം ദമ്ബതികള്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


ശില്‍പ ഇറ്റലിയില്‍ ജോലിക്കു പോകാനുള്ള ശ്രമത്തിലായിരുന്നു. സാമ്ബത്തിക ബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നു കരുതുന്നു. വരാപ്പുഴ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മൃതദേഹങ്ങള്‍ മേല്‍ നടപടിക്കായി പറവൂര്‍ ആശുപത്രിയിലേക്ക് മാറ്റി.


(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍ - 1056, 0471- 2552056)

Post a Comment

Previous Post Next Post