പാലക്കാട് മൈക്ക് പൊട്ടിത്തെറിച്ച്‌ ആറുവയസുകാരിക്ക് പരുക്ക്



പാലക്കാട് മൈക്ക് പൊട്ടിത്തെറിച്ച്‌ ആറുവയസുകാരിക്ക് പരുക്കേറ്റു. ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് ആണ് പൊട്ടിത്തെറിച്ചത്.


ഓണ്‍ലൈനില്‍ അറുനൂറ് രൂപയ്ക്ക് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. നിര്‍മാണ കമ്ബനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് ആണ് കുടുംബം പറയുന്നത്.


കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സ പാട്ടുപാടുന്നതിനിടെ ആണ് മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്ബനിയുടെ പേര് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.

Post a Comment

Previous Post Next Post