ആലക്കോട് സ്വദേശിനിക്ക് ഓസ്ട്രേലിയയിൽ 70ലക്ഷത്തിന്റെ സ്കോളർഷിപ്പ്


ആലക്കോട്: ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിനിയായ ആലക്കോട് സ്വദേശിനിക്ക് പഠനവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ ഗവൺമെന്റ് നൽകുന്ന 70 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. ആലക്കോടെ ഡോ. നമിത തോമസാണ് കോളർഷിപ്പിന് അർഹയായത്.
ഓസ്ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയിൽ മെനോപസ് പി.എച്ച്.ഡി വിദ്യാർത്ഥിനിയാണ്. പ്രായമായ സ്ത്രീകളിലു
ണ്ടാകുന്ന പല്ല് സംബന്ധമായ
ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണം 
നടത്തുന്നതിനാണ് സ്കോളർഷിപ്പ്. മലയോര മേഖലയിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥിനിക്ക് ഓസ്ട്രേലിയൻ ഗവൺമെന്റിൽ നിന്നുള്ള ഇത്രയും വലിയ തുകയുടെ സ്കോളർഷിപ്പ് ലഭിക്കുന്നത് ആദ്യമായാണ്. ആലക്കോടെ കളപ്പുര തോമസ് മാണിയുടെയും ഷൈനിയുടെയും മകളാണ് ഡോ. നമിത.

Post a Comment

Previous Post Next Post