കണ്ണൂര്‍ വിമാനത്താവളത്തില്‍ 60 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു; മിക്‌സര്‍ ഗ്രൈൻഡറിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍


മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 59.52 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു.

കാസര്‍കോട് ഒഴിഞ്ഞവളപ്പ് സ്വദേശി സക്കരിയ പാട്ടില്ലത്തി(31)ല്‍നിന്നാണ് 999 ഗ്രാം സ്വര്‍ണം പിടിച്ചത്.

ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ ഇയാള്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയശേഷം ടെര്‍മിനല്‍ പരിസരത്തുവെച്ച്‌ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഗേജിലുണ്ടായിരുന്ന മിക്‌സര്‍ ഗ്രൈൻഡറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമുണ്ടായിരുന്നത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

Post a Comment

Previous Post Next Post