വേഗത്തിൽ ഓടിയെത്താൻ അഗ്നിരക്ഷാസേനയ്ക്ക് 35 പുതിയ വാഹനങ്ങൾ

 


കണ്ണൂർ : ആംബുലൻസ് മുതൽ 'വാട്ടർ ബ്രൗസർ' വരെയുള്ള അഗ്നിരക്ഷാസേനയ്ക്ക് 35 പുതിയ വാഹനങ്ങൾ വരുന്നു. ഫസ്റ്റ് റെസ്പോൺസിബിൾ വാഹനം ശനിയാഴ്ച അതത് സ്റ്റേഷനുകളിൽ എത്തും. കണ്ണൂർ റീജനുകീഴിൽ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, കാസർകോട് സ്റ്റേഷനുകളിലാണ് ഇവ അനുവദിച്ചത്. ആദ്യഘട്ട രക്ഷാപ്രവർത്തനത്തിനുള്ളവയാണ് ഫസ്റ്റ് റെസ്പോൺസിബിൾ വെഹിക്കിൾ. ഈ വാഹനം വേഗത്തിലോടും. ചെറിയ വഴികളിലൂടെ സഞ്ചരിക്കാം.


തീപ്പിടിത്തത്തിനും അപകടരക്ഷാ പ്രവർത്തനത്തിനും ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. 

നിലവിലുള്ള വണ്ടികളിൽ 300 ലിറ്റർ വെള്ളവും 50 ലിറ്റർ ഫോം മിശ്രിതവും മാത്രമേ സംഭരിക്കാനാകൂ. എന്നാൽ പുതിയവയിൽ 1500 ലിറ്റർ വെള്ളവും 300 ലിറ്റർ ഫോം മിശ്രിതവും ഉൾക്കൊള്ളും. ഇന്ധന തീപ്പിടിത്തമുണ്ടായാൽ ഉപയോഗിക്കുന്നതാണ് ഫോം മിശ്രിതം. ഉയർന്ന മർദത്തിൽ വെള്ളം ചീറ്റാം. 

വാഹനാപകടമുണ്ടായാൽ റോഡിൽ മറിഞ്ഞ ഇന്ധനവും ഗ്ലാസ് ചില്ലുകളും നീക്കി അപകടതീവ്രത കുറയ്ക്കാനും ഈ വാഹനം ഉപയോഗിക്കാം. മരം മുറിക്കുന്ന ചെയിൻസോ, മൂന്നുഭാഗമായി മടക്കിവെക്കാവുന്ന ഏണി, പ്രളയത്തിലും മലകളിലും കുടുങ്ങിയവരെ രക്ഷിക്കാനുള്ള റോപ്പ് കിറ്റും ഇതിലുണ്ട്.

Post a Comment

Previous Post Next Post