പരിയാരം: കണ്ണൂര്‍ പരിയാരത്ത് വൻ കവര്‍ച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവൻ സ്വര്‍ണാഭരണങ്ങളും പണവും രേഖകളും മോഷണം പോയി.
വീട്ടുകാര്‍ രാത്രിയില്‍ നബിദിന പരിപാടികള്‍ക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. ചിതപ്പിലെപൊയില്‍ പളുങ്കുബസാറിലെ അബ്ദുളളയുടെ വീട്ടിലാണ് മോഷണം നടന്നത്. സ്വര്‍ണാഭരണങ്ങളും പതിനയ്യായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടാക്കള്‍ കൈക്കലാക്കി.
അബ്ദുളളയും കുടുംബവും രാത്രി എട്ട് മണിയോടെ നബിദിന ആഘോഷ പരിപാടിക്ക് പോയ സമയത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. വീടിന്‍റെ പുറകുവശത്തെ ജനലിന്‍റെ കമ്ബി കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലാണ്. അലമാര കുത്തിത്തുറന്ന മോഷ്ടാക്കള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. വീട്ടില്‍ സിസിടിവി ഉണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ എത്തിയ ഭാഗത്തുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല.
പൊലീസെത്തി സിസിടിവി പരിശോധിച്ചു. ഗ്യാസ് കട്ടര്‍ കൊണ്ട് മുറിക്കുമ്ബോഴുളള തീപ്പൊരി മാത്രം ദൃശ്യങ്ങളില്‍ കാണാം. വീട്ടുകാര്‍ പളളിയിലേക്ക് പോയ വിവരം കൃത്യമായി അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. പരിയാരം പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
: സിസിടിവി കണ്ണടച്ചു, 25 കോടിയുടെ സ്വര്‍ണ്ണം, വജ്രം; ദില്ലിയെ ഞെട്ടിച്ച സിനിമാ സ്റ്റൈല്‍ കവര്‍ച്ച, ഒടുവില്‍ ക്ലൈമാക്സ് !
അതിനിടെ കണ്ണൂര്‍ രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതര്‍ കത്തിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ജല അതോറിറ്റി ജീവനക്കാരൻ ഷൈനേഷിന്‍റെ വീട്ടിലാണ് അതിക്രമം നടന്നത്. യുക്തിവാദി സംഘം പ്രവര്‍ത്തകൻ കൂടിയാണ് ഷൈനേഷ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഒരു മണിയോടെയാണ് സംഭവം നടന്നത്. റെയിൻകോട്ടെന്ന് തോന്നുന്ന വസ്ത്രം കൊണ്ട് മറച്ചും ഹെല്‍മറ്റ് ധരിച്ചും ഒരാള്‍ വീട്ടുമുറ്റത്തെ ഷെഡിലേക്ക് വന്ന് കുപ്പിയിലുളള പെട്രോളൊഴിച്ച് ബൈക്കിന് തീയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.
Post a Comment