രാജ്യത്ത് പിൻവലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി RBI നീട്ടി. മുന്‍ തീരുമാനപ്രകാരമുള്ള കാലാവധി ഇന്ന് തീരാനിരിക്കെയാണ് നടപടി. 2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി ഒക്ടോബര്‍ 7 വരെയാണ് RBI നീട്ടിയത്. മെയ് 19 നാണ് 2000 രൂപയുടെ കറന്‍സി പിന്‍വലിക്കുന്നതായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. മെയ് 23 മുതലായിരുന്നു കറന്‍സി മാറ്റിയെടുക്കാന്‍ അവസരം നല്‍കിയത്.
2000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടി
Alakode News
0
Post a Comment