2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസരം നാളെ കൂടി മാത്രം. സെപ്തംബർ 30 വരെ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. മെയ് 19നാണ് 2000 രൂപയുടെ കറൻസി പിൻവലിക്കുന്നതായി RBI പ്രഖ്യാപിച്ചത്. വിനിമയത്തിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്നാണ് ഈ മാസം ആദ്യം റിസർവ് ബാങ്ക് അറിയിച്ചത്. മെയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ അവസാനിക്കും
Alakode News
0
Post a Comment