തലശ്ശേരിയിൽ നാളെ ഞായറാഴ്ച പകൽ 2 മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം

 . 

തലശേരി: മുന്‍മന്ത്രിയും സി.പി. എം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മൂന്നരയ്ക്ക് ഇതോടനുബന്ധിച്ചു ചുവപ്പ് വളന്‍ഡിയര്‍മാര്‍ച്ചും ബഹുജനപ്രകടനവും തലശേരി സ്‌റ്റേഡിയത്തിന് സമീപത്തു നിന്നുമാരംഭിക്കുന്നതിനാല്‍ നഗരത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തലശേരി ടൗണ്‍ പൊലിസ് അറിയിച്ചു. 

കണ്ണൂര്‍ ദേശീയപാതയില്‍ നിന്നും വരുന്ന വലിയ ദീര്‍ഘദൂരവാഹനങ്ങള്‍ ചാലയില്‍ നിന്നും തിരിഞ്ഞ് കൂത്തുപറമ്ബ്, പൂക്കോട്, പാനൂര്‍ വഴി കുഞ്ഞിപ്പളളിയിലേക്കും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കുഞ്ഞിപ്പളളി, മോന്താല്‍ , പാനൂര്‍, പൂക്കോട്‌വഴി ചാലയിലേക്കും തിരിച്ചു പോകേണ്ടതാണെന്ന്‌പൊലിസ് അറിയിച്ചു. ഇതുകൂടാതെ കണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന ബസുകളും മറ്റു ചെറിയ വാഹനങ്ങളും വീനസ് ജങ്ഷന്‍ വഴിതിരിഞ്ഞ് കുയ്യാലി വഴി സംഗമം ജങ്ഷനിലെത്തിയ ശേഷം എന്‍.സി.സി റോഡുവഴി പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്നും പൊലിസ് അറിയിച്ചു.

Post a Comment

Previous Post Next Post