മുൻ WWE ചാമ്പ്യൻ ബ്രേ വ്യാറ്റ് (36) അന്തരിച്ചു. മരണവാർത്ത WWE സ്ഥിരീകരിച്ചു. കുറച്ചുകാലമായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന വ്യാറ്റ് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. വിന്ദാം റൊട്ടുണ്ട എന്നായിരുന്നു വ്യാറ്റിന്റെ യഥാർത്ഥ പേര്. ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ 6 മാസമായി അദ്ദേഹം WWE-ൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2009ൽ തുടങ്ങി ഈ വർഷം വരെ അദ്ദേഹം റേസിലിങ്ങിൽ സജീവമായിരുന്നു.

Post a Comment