ഈ ഓണത്തിന് കണ്ണൂരില്‍ നിന്ന് ടൂര്‍ പാക്കേജുമായി കെഎസ്‌ആര്‍ടിസി


ഓണക്കാലത്ത് കണ്ണൂരില്‍ നിന്നും കൂടുതല്‍ വിനോദയാത്രാ പാക്കേജുമായി കെഎസ്‌ആര്‍ടി സി ബജറ്റ് ടൂറിസം സെല്‍ എത്തിയിരിക്കുകയാണ്.

മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര.

വാഗമണ്‍ -മൂന്നാര്‍: ആഗസ്റ്റ് 25, 30 തീയ്യതികളില്‍ വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം വാഗമണിലെത്തും. തുടര്‍ന്ന് ഓഫ് റോഡ് ജീപ്പ് സഫാരിയും ബസില്‍ സൈറ്റ് സീയിങ്ങും നടത്തും. വൈകീട്ട് ആറ് മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി ക്യാമ്ബ് ഫയര്‍. രണ്ടാം ദിവസം രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട് ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഗ്യാപ് റോഡ് വ്യൂ, പോയിന്റ് എന്നിവ സന്ദര്‍ശിച്ച്‌ അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

മൂന്നാര്‍: ആഗസ്റ്റ് 25, 30 തീയ്യതികളില്‍ വൈകിട്ട് ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെടും. ഇരവികുളം നാഷണല്‍ പാര്‍ക്ക്, എക്കോ പോയിന്റ്, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഫഌവര്‍ ഗാര്‍ഡന്‍, ഷൂട്ടിംഗ് പോയിന്റ്, മാട്ടുപ്പെട്ടി ഡാം എന്നിവ സന്ദര്‍ശിച്ച്‌ അന്ന് രാത്രി മൂന്നാറിലെ ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം ചതുരംഗപാറ വ്യൂ പോയിന്റ്, ആനയിറങ്ങല്‍ ഡാം, പൊന്മുടി ഡാം, മാലൈ കള്ളന്‍ ഗുഹ, ഓറഞ്ച് ഗാര്‍ഡന്‍, ഫോട്ടോ പോയിന്റ് എന്നിവ സന്ദര്‍ശിച്ച്‌ അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

ഗവി: ആഗസ്റ്റ് 30 ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം കുമളിയിലെത്തി ജീപ്പില്‍ കമ്ബം ഭാഗത്തേക്ക് പോകും. മുന്തിരിത്തോട്ടം, പച്ചക്കറിത്തോട്ടം, പെന്‍സ്‌റ്റോക്ക് പൈപ്പ് ലൈന്‍, വ്യൂ പോയിന്റുകള്‍ എന്നിവ സന്ദര്‍ശിച്ച്‌ വൈകിട്ട് ബസില്‍ രാമക്കല്‍മേട് സന്ദര്‍ശിച്ച്‌ കുമളിയിലെ ഹോട്ടലില്‍ താമസം. രണ്ടാമത്തെ ദിവസം ഗവിയില്‍ ഭക്ഷണവും ബോട്ടിങ്ങും ഉള്‍പ്പെടെയാണ് പാക്കേജ്. അടുത്ത ദിവസം രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

റാണിപുരം-ബേക്കല്‍ കോട്ട ബീച്ച്‌: ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് റാണിപുരം ഹില്‍ സ്‌റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച്‌ ആന്റ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ച്‌ രാത്രി ഒമ്ബത് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും.

പൈതല്‍മല-പാലക്കയം തട്ട്, ഏഴരക്കുണ്ട്‌ വെള്ളച്ചാട്ടം: ജില്ലയിലെ പ്രശസ്തമായ മൂന്നു ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാക്കേജ് രാവിലെ 6.30നാണ് തുടങ്ങുക. രാത്രി ഒമ്ബതിന് തിരിച്ചെത്തും.

പാലക്കയംതട്ട്, കണ്ണൂര്‍, വയനാട്: തുഷാരഗിരി വെള്ളച്ചാട്ടം, എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ഹണി മ്യൂസിയം, ചെയിന്‍ ട്രീ എന്നീ ഡെസ്റ്റിനേഷനുകള്‍ സന്ദര്‍ശിക്കുന്ന പാക്കേജ് രാവിലെ ആറ് മണിക്ക് തുടങ്ങി രാത്രി 10.30ന് അവസാനിക്കും. ഫോണ്‍: 8089463675, 9496131288

Post a Comment

Previous Post Next Post