കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഹൗസ് സർജൻ ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി MBBS ബിരുദം നൽകി. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയാണ് മരണാനന്തര ബഹുമതിയായി ബിരുദം നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും വന്ദനയുടെ മാതാപിതാക്കൾ ബിരുദം സ്വീകരിച്ചു. അച്ഛൻ കെകെ മോഹൻദാസും അമ്മ വസന്തകുമാരിയും ചേർന്നാണ് ബഹുമതി ഏറ്റുവാങ്ങിയത്.

Post a Comment