സംസ്ഥാനത്ത് ഇലക്‌ട്രിക് സ്കൂട്ടറുകളില്‍ വന്‍ തട്ടിപ്പ്

 


കൊച്ചി: ഇലക്‌ട്രിക് വണ്ടികള്‍ക്ക് അനുവദനീയമായതിനേക്കാള്‍ വേഗം കൂട്ടി സംസ്ഥാനത്ത് വില്‍പ്പന നടത്തിയ സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചു.

സ്കൂട്ടര്‍ നിര്‍മ്മാണ കമ്ബനികള്‍ക്കും ഡീലര്‍മാര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് എംവിഡിയടെ പ്രാഥമിക വിലയിരുത്തല്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൊച്ചിയിലെ ഇലക്‌ട്രിക് സ്കൂട്ടര്‍ വില്‍പന കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി.


ട്രാൻസ്‍പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ഉപഭോക്താക്കാള്‍ ഇത്തരം സ്കൂട്ടുകള്‍ വാങ്ങുമ്ബോള്‍ തട്ടിപ്പിനിരയായി നിയമ പ്രശ്നങ്ങളില്‍ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

രജിസ്ട്രേഷനോ റോഡ് നികുതിയോ ഇന്‍ഷുറന്‍സോ ആവശ്യമില്ലാത്ത തരം സ്കൂട്ടറുകളുടെ വില്‍പനയിലാണ് ഏതാനും മാസം മുമ്ബ് തട്ടിപ്പ് കണ്ടെത്തിയത്. ഇത്തരം സ്കൂട്ടറുകള്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല. ഹെല്‍മറ്റും വേണ്ട. 1000 വാട്ടില്‍ താഴെ മാത്രം പവറുള്ള മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ വേഗതയില്‍ സഞ്ചരിക്കുന്ന സ്കൂട്ടറുകള്‍ക്കാണ് ഈ ഇളവുകള്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇത്തരം സ്കൂട്ടറുകളില്‍ സൂത്രപ്പണികളിലൂടെ വേഗത കൂട്ടുന്നതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post