ആലക്കോട്: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച ചന്ദ്രയാൻ വിക്ഷേപണം വിജയകരമായത് കണ്ണൂര്‍ ജില്ലയ്ക്കും അഭിമാനമായി.
മലയോര പ്രദേശമായ ആലക്കോട് സ്വദേശിയായ യുവ സയന്റിസ്റ്റ് എഞ്ചിനീയറാണ് കണ്ണൂര്‍ ജില്ലയ്ക്ക് അഭിമാനമായി ചരിത്ര ദൗത്യത്തില്‍ പങ്കാളിയായത്. വെള്ളാട് ആശാൻകവലയിലെ കീമറ്റത്തില്‍ ആശിഷ് ടോമിയാണ് കണ്ണൂര്‍ ജില്ലയുടെ യശസ് വാനിലേക്ക് ഉയര്‍ത്തി ചരിത്ര ദൗത്യത്തില്‍ പങ്കാളിയായത്.
തിരുവനന്തപുരം വലിയമലയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ സയന്റിസ്റ്റ് എഞ്ചിനീയറാണ് ഈ 27കാരൻ. ചന്ദ്രയാൻ -3നെ ബഹിരാകാശത്തിലെ
ത്തിച്ച് റോക്കറ്റായ വി.എസ്.എല്‍.വി.എം - 3യുടെ രൂപകല്‍പ്പനയില്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ എന്ന നിലയില്‍ പ്രധാന പങ്ക് വഹിച്ചാണ് ആശിഷ് ഐ.എസ്. ആര്‍.ഒയുടെ ചരിത്ര ദൗത്യത്തില്‍ പങ്കാളിയായത്.
നാല് വര്‍ഷമായി ഐ.എസ്.ആര്‍.ഒയുടെ ഭാഗമായി വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ പ്രവര്‍ത്തിച്ചു വരികയാണ്. ആശാൻകവലയിലെ കീമറ്റത്തില്‍ ടോമിയുടെയും ഡെയ്സിയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ പ്ലസ്ടു വരെ കരുവൻചാല്‍ ലിറ്റല്‍ ഫ്ളവര്‍ സ്കൂളിലാണ് ആശിഷ് പഠിച്ചത്. സഹോദരങ്ങള്‍: ആദര്‍ശ് (ചെന്നൈ), ജീവമരിയ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി,കോതമംഗലം).

Post a Comment