അക്ഷയ കേന്ദ്രങ്ങളിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന വിജിലൻസ് പരിശോധനയിൽ പ്രതിഷേധിച്ച് ഇന്ന് അക്ഷയ കേന്ദ്രങ്ങൾ അടച്ചിട്ട് സൂചനാപണിമുടക്ക് നടത്തും. ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്‌സിന്റെ (ഫേസ്) നേതൃത്വത്തിലാണ് പണിമുടക്ക്. അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനം 4 മുതൽ 5 മണിക്കൂർ വരെ തടസ്സപ്പെടുത്തിയാണ് ഏഴുമുതൽ 15 പേർ വരെ അടങ്ങുന്ന വിജിലൻസ് സംഘം പരിശോധന നടത്തുന്നതെന്ന് സംഘടന പറയുന്നു.

Post a Comment