ബൈക്കപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ എംഡിഎംഎ

 


കണ്ണൂർ | തളാപ്പിൽ ബൈക്ക് അപകടത്തിൽ മരിച്ചയാളുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാസർകോഡ് ചൗക്കി ബദർ നഗറിലെ ലത്തീഫിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 8.3 ഗ്രാം എം ഡി എം എയാണ് പോക്കറ്റിൽ ഉണ്ടായിരുന്നത്.

ഞായറാഴ്ച പുലർച്ചെയായിരുന്നു മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം. അപകടത്തിൽ ലത്തീഫ്, സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post