പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു. കോട്ടയം ബിജെപി ജില്ലാ അധ്യക്ഷനാണ് ലിജിൻ ലാൽ. ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുകയാണ്. യുഡിഎഫ് എൽഡിഎഫ് സ്ഥാനാർഥികളായ ചാണ്ടി ഉമ്മനും ജെയ്‌ക് തോമസും മണ്ഡലത്തിൽ പ്രചാരണം നടത്തുകയാണ്.

Post a Comment