സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി മലയോരത്തെ മണ്‍സൂണ്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍



ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതല്‍മല. സഞ്ചാരികളെ വരവേല്‍ക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയോരത്തെ മണ്‍സൂണ്‍ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം.


സീസണ്‍ തുടങ്ങി മഴ അല്പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചരികളുടെ എണ്ണവും വര്‍ധിച്ചു. പൈതല്‍മലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് കൂടുതലായും സഞ്ചാരികള്‍ എത്താറുള്ളത്.


ശനി, ഞായര്‍ ദിവസങ്ങളില്‍ ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടങ്ങളില്‍ സഞ്ചാരികളുടെ തിരക്കാണ്. പൈതല്‍മല-പാലക്കയംതട്ട്-ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി എല്ലാ ഞായറാഴ്ചകളിലും 'എക്സ്പ്ലോര്‍ മലയോരം വിത്ത് കെ.എസ്.ആര്‍.ടി.സി.' എന്നപേരില്‍ ബസ് സര്‍വീസും നിലവിലുണ്ട്. പൈതല്‍മലയില്‍ ട്രക്കിങ്ങിനും മറ്റ് മഴക്കാല ക്യാമ്ബുകള്‍ക്കുമൊക്കെയായി നിരവധി സഞ്ചാരികള്‍ എത്തിത്തുടങ്ങി. പൈതല്‍മലയിലെ റിസോര്‍ട്ടുകളിലും മണ്‍സൂണ്‍ സീസണ്‍ ആഘോഷിക്കാൻ ആളുകളെത്തുന്നുണ്ട്.


മഴയും കാറ്റും മഞ്ഞും ആസ്വദിക്കാൻ പാലക്കയംതട്ടിലും സഞ്ചാരികളെത്തുന്നുണ്ട്. എന്നാല്‍ മുൻവര്‍ഷങ്ങളെ അപേക്ഷിച്ച്‌ പാലക്കയം തട്ടിലെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.



Post a Comment

Previous Post Next Post