ആലക്കോട്: തളിപ്പറമ്പ് കുര്‍ഗ് ബോര്‍ഡര്‍ റോഡില്‍ മടക്കാട് മുതല്‍ ഒടുവള്ളി വരെയുള്ള ഭാഗങ്ങളില്‍ റോഡിനിരുവശവും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
പല മരങ്ങളും കേടുവന്ന് ഏത് നിമിഷവും റോഡിലേക്ക് മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ്. ഒട്ടേറെ മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നുമുണ്ട്. കഴിഞ്ഞദിവസം മടക്കാട് വാകമരം കടപുഴകി റോഡിലേക്ക് വീണിരുന്നു. സംഭവ സമയത്ത് റോഡില്‍ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാലാണ് ദുരന്തം ഒഴിവായത്.

Post a Comment