കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റില്‍ വന്‍ കുഴല്‍പ്പണ വേട്ട; തമിഴ്നാട് സ്വദേശികളായ അഞ്ചുപേര്‍ പിടിയില്‍, പണം‍ കൊണ്ടുപോയത് മലപ്പുറത്തേയ്ക്ക്

 


കണ്ണൂര്‍: കൂട്ടുപുഴയില്‍ വൻ കുഴല്‍പ്പണ വേട്ട. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്സൈസ് പിടികൂടി. കര്‍ണാടക-കണ്ണൂര്‍ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലര്‍ച്ചെ നാലുമണിയോടെയാണ് പണം പിടികൂടിയത്.


തമിഴ്നാട് സ്വദേശികളായ അഞ്ചുപേരില്‍ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയില്‍ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിവച്ച നിലയിലുമായിരുന്നു പണം. സംശയാസ്പദമായ സാഹചര്യത്തെ തുടര്‍ന്ന് പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു. 


മലപ്പുറത്തേയ്ക്കാണ് പണം കൊണ്ടുപോകുന്നതെന്നാണ് ഇവര്‍ എക്സൈസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണം എക്സൈസ് ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post