പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​നെ നേ​രി​ടാ​ൻ ജെ​യ്ക് സി. ​തോ​മ​സ്; പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച

 


കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി. ​തോ​മ​സ് ത​ന്നെ. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച​യു​ണ്ടാ​കും.


ഇ​ന്ന് ചേ​ർ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ശ​നി​യാ​ഴ്ച ജി​ല്ലാ ക​മ്മി​റ്റി കൂ​ടി​യ​തി​ന് ശേ​ഷം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കും. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ശ​നി​യാ​ഴ്ച കോ​ട്ട​യ​ത്ത് എ​ത്തു​ന്നു​ണ്ട്. അ​ദ്ദേ​ഹ​മാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക.


പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​യ്ക്കി​നെ കൂ​ടാ​തെ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം റെ​ജി സ​ഖ​റി​യ, പു​തു​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് വ​ര്‍​ഗീ​സ് തു​ട​ങ്ങി​യവരുടെ പേ​രു​ക​ളും ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്നു.


എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​ത്വം വീ​ണ്ടും ജെ​യ്ക്കി​നെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. പു​തു​പ്പ​ള്ളി​യി​ൽ ജെ​യ്ക്കി​ന്‍റെ മൂ​ന്നാം അ​ങ്ക​മാ​ണ് ഇ​ത്. 2016ലും 2021​ലും ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി ജെ​യ്ക് സി. ​തോ​മ​സ് ആ​യി​രു​ന്നു.

Post a Comment

Previous Post Next Post