നടുവില്‍: വിളക്കന്നൂരില്‍ പ്രവര്‍ത്തിക്കുന്ന മില്‍മയുടെ ഓഫീസിനുനേരേ കരിഓയില്‍ പ്രയോഗം. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം.
ഓഫീസിലെ മേശ സാധാരണ പുറത്താണു വയ്ക്കാറുള്ളത്. മേശയിലും മില്‍മയുടെ ഓഫീസ് ഷട്ടറിലും ചുമരിലുമാണു കരിഓയില്‍ ഒഴിച്ചിരിക്കുന്നത്.
കെട്ടിട ഉടമയ്ക്കെതിരെയും എഴുതിവച്ചിട്ടുണ്ട്. സമീപത്തെ കെട്ടിടത്തിലും ഇത്തരത്തില്‍ എഴുതിയിട്ടുണ്ട്. മില്‍മ സൊസൈറ്റി പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കുടിയാൻമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. സമീപത്തെ സിസിടിവി കാമറകളും പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Post a Comment