മട്ടന്നൂര്‍: റോഡിലൂടെ നിയമം ലംഘിച്ച് ചീറിപ്പായുന്ന വാഹനങ്ങളെ പിടികൂടാൻ ആധുനിക മൊബൈല്‍ സ്പീഡ് ഡിറ്റക്‌ഷൻ സംവിധാനം ഉപയോഗിച്ചുള്ള പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്.
എഐ ക്യാമറകള്‍ ഘടിപ്പിച്ച് പരിശോധനയ്ക്കായി സജ്ജമാക്കിയ വാഹനം മട്ടന്നൂര്‍ എൻഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ ഓഫീസിലെത്തി.
രണ്ടു ദിവസത്തെ ട്രയല്‍ റണ്ണിന് ശേഷം ഈ മാസം മുഴുവൻ കണ്ണൂര്‍ ജില്ലയിലെ പരിശോധനയുണ്ടാകുമെന്ന് കണ്ണൂര്‍ എൻഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ എ.സി. ഷീബ, മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ എം.പി. റിയാസ് എന്നിവര്‍പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞ് മട്ടന്നൂരിലെത്തിയ വാഹനം മട്ടന്നൂരില്‍ നിന്നും പുന്നാട് വരെ ട്രയല്‍ നടത്തി.

Post a Comment