കെഎസ്ഇബിക്കാര്‍ വാഴവെട്ടിയ കര്‍ഷകന് നഷ്ടപരിഹാരം നല്‍കും

 


കോതമംഗലത്ത് കെഎസ്ഇബി ജീവനക്കാർ വാഴവെട്ടിയ കര്‍ഷകന് നഷ്ടപരിഹാരം നല്‍കാൻ തീരുമാനം. കൃഷിവകുപ്പുമായി ആലോചിച്ച് സഹായം നല്‍കാന്‍ വൈദ്യുതി മന്ത്രി നിര്‍ദേശിച്ചു. ഓണവിപണി ലക്ഷ്യമിട്ടുള്ള 460 വാഴകളാണ് വെട്ടിയത്. ഹൈടെൻഷർ ലൈനിന് കീഴിൽ കൃഷി ചെയ്യുമ്പോഴുള്ള സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഈ ക്രൂരനടപടി. എറണാകുളം വാരപ്പെട്ടി പഞ്ചായത്തിലെ തോമസ് എന്ന കർഷകനാണ് ഈ നടപടിക്ക് സാക്ഷിയാകേണ്ടി വന്നത്.

Post a Comment

Previous Post Next Post