കണ്ണൂരില്‍ പൊലീസുകാരന്റെ ബൈക്ക് മോഷ്‌ടിച്ച പാലക്കാട് മീനാക്ഷിപുരം നന്ദിയോട് സ്വദേശി രതീഷിനെ ഇരിക്കൂറില്‍ കണ്ണൂര്‍ ടൗണ്‍ ഇൻസ്‌പെക്ടര്‍ പി എ ബിനുമോഹന്റെ നേതൃത്വത്തില്‍ അറസ്‌റ്റു ചെയ്തു.
ജില്ലയിലെ വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. പൊലീസ് ക്ലബ്ബില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ സദകത്തുള്ളയുടെ ബുള്ളറ്റാണ് കഴിഞ്ഞ ചൊവ്വാഴ്‌ച മാേഷണംപോയത്.
വൈകിട്ട് ഡ്യൂട്ടിക്ക് വരുമ്ബോള്‍ ബൈക്ക് പൊലീസ് ക്ലബ് കോമ്ബൗണ്ടില്‍ നിര്‍ത്തിയിട്ടതായിരുന്നു. ഡ്യൂട്ടികഴിഞ്ഞ് ബുധൻ രാവിലെ ബൈക്കെടുക്കാനെത്തിയപ്പോള്‍ നിര്‍ത്തിയിട്ടിടത്തില്ലായിരുന്നു.
കഴിഞ്ഞ ആറ് മാസമായി ഇരിക്കൂറില്‍ ബേക്കറി ജോലി ചെയ്യുകയാണ് രതീഷ്.
കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഇയാളുടെപേരില്‍ കേസുകള്‍ നിലവിലുണ്ട്. അവിനാശി പാളയം പൊലീസ് സ്റ്റേഷനില്‍ വാഹനമോഷണം, ബിവറേജ് കുത്തിപ്പൊളിക്കല്‍ എന്നിങ്ങനെ മൂന്ന് കേസുകളും ബംഗളൂരു സ്റ്റേഷനില്‍ വാഹനം മോഷ്ടിച്ച് മീനാക്ഷിപുരത്തെത്തിച്ച കേസുമാണുള്ളത്. ഒരു കേസില്‍ 50 ദിവസം ജയിലിലും കഴിഞ്ഞു.
Post a Comment