ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസിന് പുതിയ സമയക്രമം, ഒരു മണിക്കൂര്‍ വൈകും



ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടിവ് എക്സ്പ്രസിന് പുതിയ സമയക്രമം, ഒരു മണിക്കൂര്‍ വൈകും

ഉച്ചയ്ക്കുശേഷം ആലപ്പുഴയില്‍ നിന്ന് പുറപ്പെട്ട് രാത്രി കണ്ണൂരിലെത്തുന്ന 16307 എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം.

ഞായറാഴ്ച മുതല്‍ ഒരു മണിക്കൂര്‍ വൈകി 3.50-ന് ആലപ്പുഴയില്‍ നിന്നും യാത്ര തുടങ്ങുന്ന ട്രെയിൻ എറണാകുളത്ത് എത്തുക 5.20-ഓടെയായിരിക്കും. തൃശൂരില്‍ 7.05-ഉം ഷൊര്‍ണൂരില്‍ 7.47-ഉം കോഴിക്കോട്ട് 9.25-ഉം ആണ് പുതിയ സമയം. കണ്ണൂരില്‍ 12.05-നാണ് ട്രെയിൻ എത്തിച്ചേരുക. രാവിലെ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന എക്സിക്യുട്ടിവ് എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റമില്ല.

Post a Comment

Previous Post Next Post