തിരുവനന്തപുരം : മകളെ നിരന്തരം ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ പാമ്ബിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയിലായി.
അമ്ബലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണു ഇയാള്‍ പാമ്ബിനെ ഇട്ടത്. സംഭവത്തില്‍ കോടന്നൂര്‍ സ്വദേശി എസ്കെ സദനത്തില്‍ കിച്ചു (30) വാണ് പിടിയിലായത്. ഇയാളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ കിച്ചുവിനെ പിതാവ് വിലക്കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ പാമ്ബുമായി കിച്ചു പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കാല്‍പ്പെരുമാറ്റം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ ഇയാള്‍ ജനലിലൂടെ പാമ്ബിനെ അകത്തേക്ക് ഇടുകയായിരുന്നു എന്നാണ് വിവരം. വീട്ടുകാര്‍ ഉണര്‍ന്നു എന്ന് തിരിച്ചറിഞ്ഞതോടെ വന്ന ബൈക്ക് ഉപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. അതെ സമയം ഇയാള്‍ ഏത് പാമ്ബിനെയാണ് വീട്ടിലേക്കെറിഞ്ഞത് എന്നത് വ്യക്തമല്ല. ഏത് പാമ്ബാണ് എന്നറിയാൻ പാമ്പിന്റെ അവശിഷ്ടങ്ങള്‍ പാലോട് മൃഗാശുപത്രിയില്‍ പരിശോധിക്കും.

Post a Comment