ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയായ ഇന്നും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് മന്ത്രി ജിആർ അനിൽ നിര്‍ദേശം നല്‍കിയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിലായി വിതരണം പൂർത്തിയാക്കും. ഞായറാഴ്ചയോടെ എല്ലാ കടകളിലും കിറ്റ് എത്തിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഓണക്കിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു.

Post a Comment